അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ഒരുക്കിയ അന്തർദേശീയ സമ്മേളനമായ സീക്കോൺ 21ന് തുടക്കമായി. എട്ട് രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ഇന്ത്യയിൽനിന്നുള്ള പ്രമുഖരും പങ്കെടുക്കുന്നു. നിർമ്മാണ രംഗത്തെ നൂതനസാദ്ധ്യതകൾ കണ്ടെത്തുന്നതിനും ലോകോത്തര നിലവാരത്തിലുള്ള നിർമ്മാണ രീതികളും വ്യത്യസ്ത കാഴ്ചപ്പാടുകളും കോർത്തിണക്കി നൂതനസംവിധാനം വികസിപ്പിച്ചെടുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനം ഫിസാറ്റ് ചെയർമാൻ ഡോ .പി. അനിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ് , ഡോ .വിജയകുമാർ, എം.എ. ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല, ഡോ. ജി. ഉണ്ണികർത്ത, രീഷ്മ പ്രസാദ്, രാജലക്ഷ്മി തുടങ്ങിവർ പങ്കെടുത്തു.