youthcongress
ലോക നഴ്സിംഗ് ദിനത്തിൽ നഴ്സുമാരോടുള്ള ആദരസൂചകമായി പി. പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റോസാപ്പൂക്കൾ കൈമാറുന്നു

മുവാറ്റുപുഴ: ലോക നഴ്സിംഗ് ദിനത്തിൽ നഴ്സുമാരോടുള്ള ആദരസൂചകമായി പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റോസാപ്പൂക്കൾ കൈമാറി. യൂത്ത് കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരെ ആദരിച്ചത്. മധുരവും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ, ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിൽ, മുനിസിപ്പൽ കൗൺസിലർ അമൽ ബാബു, ബ്ലോക്ക്‌ സെക്രട്ടറി അലി ഇലഞ്ഞായിൽ, മൊയ്‌തീൻ ഖുറൈശി തുടങ്ങിയവർ പങ്കെടുത്തു.