jj

കൊച്ചി: 'അക്വേറിയം" എന്ന സിനിമയുടെ റിലീസിംഗ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുള്ള സിനിമ റിലീസ് ചെയ്യുന്നത് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് കന്യാസ്ത്രീകളായ ജോസിയ, മേരി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ നടപടി.

ടി. ദീപേഷ് സംവിധാനം ചെയ്ത സിനിമ നാളെ ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. ഹർജി 20നു വീണ്ടും പരിഗണിക്കും. സണ്ണി വെയ്ൻ, ഹണിറോസ്, വി.കെ. പ്രകാശ് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ബൽറാമിന്റേതാണ്.