pattalam

കൊച്ചി: നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ കൊവിഡ് മുന്നണിപ്പോരാളികളായ നഴ്‌സുമാർ സൈനികവേഷത്തിൽ സേവനം അനുഷ്ടിച്ചു.

അതിർത്തിയിൽ കാവൽ നിൽക്കുന്ന പടയാളികളെപ്പോലെ പ്രതീകാത്മകമായി നഴ്‌സുമാർ സൈനികവേഷത്തിൽ രോഗികളെ പരിചരിക്കാനെത്തി. സ്വന്തം ജീവൻ അവഗണിച്ച് ഓരോ രോഗിയേയും സ്വന്തം കുടുംബാംഗത്തെ പോലെ കരുതി ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തിരിച്ചുകൊണ്ടുവരാൻ യുദ്ധസമാനമായ പോരാട്ടം നടത്തുന്നതിന്റെ പ്രതീകമായാണ് നഴ്‌സുമാർ പട്ടാളവേഷം അണിഞ്ഞതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.