കാലടി: കാലടി മേഖലയിലെ കൊവിഡ് ബാധിച്ച ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഐ.എൻ.ടി.യു.സി ഭക്ഷ്യക്കിറ്റ് നൽകി. . യൂണിയൻ പ്രസിഡന്റ് ടി .പി. ജോർജിന്റെ നേതൃത്വത്തിലാണ് അരിയും പലചരക്കും പച്ചക്കറിയും ഉൾപ്പെടെയുള്ള കിറ്റുകൾ നൽകിയത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി മാർട്ടിനുനൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. ദിലീപ് സംസാരിച്ചു.