കൊച്ചി: പള്ളികളും പാരീഷ്ഹാളും താത്കാലിക ആശുപത്രികളും ക്വാറന്റൈൻ കേന്ദ്രങ്ങളുമാക്കി കൊവിഡ് രോഗികൾക്ക് സൗജന്യ സേവനം ഉറപ്പാക്കാൻ ക്രൈസ്തവസഭ അധികാരികൾ തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു.
കൊവിഡ് പൊസിറ്റീവ് ആണെങ്കിലും രോഗതീവ്രതയില്ലാത്തവർ വീട്ടിലിരുന്ന് മരുന്നു കഴിച്ചാൽ മതിയാകുമെന്ന നിർദ്ദേശം വന്നതോടെ സാധാരണക്കാർ വലിയ ബുദ്ധിമുട്ടിലാണ്. അങ്ങനെയുള്ള രോഗികളെ താമസിപ്പിക്കുന്നതിനും അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുന്നതിനും പള്ളിയും അനുബന്ധ സംവിധാനങ്ങളും ഉപയോഗിക്കാനായാൽ ഏറെ സഹായകരമാകും.
പള്ളികളോട് ചേർന്നു പ്രവർത്തിക്കുന്ന മഠങ്ങളിലെ സേവന സന്നദ്ധരായ കന്യാസ്ത്രികളെയും ഇതര സന്നദ്ധപ്രവർത്തകരെയും അനിവാര്യമായ സുരക്ഷാക്രമീകരണങ്ങളോടെ രോഗീശുശ്രൂഷയ്ക്ക് നിയോഗിച്ചാൽ രോഗവ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറക്കാനുമാകും. ഇക്കാര്യത്തിൽ സഭ അധികാരികൾ അലംഭാവം കാണിച്ചാൽ ഇടവക ജനങ്ങൾ മുൻകൈ എടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.