കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ്ബാധിത വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. വിതരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിർവഹിച്ചു. ഭരണസമിതിഅംഗങ്ങളായ കെ.കെ. രാജേഷ്‌കുമാർ, സി.എസ്. ഷനിൽ, കെ.യു. അലിയാർ, കെ.പി. ശിവൻ, സെക്രട്ടറി പി.എ. കാഞ്ചന, കെ.എൻ. സന്തോഷ്, കെ.ജെ. അഖിൽ, ജമിനി ഗണേശൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.