kklm
വീ ഹെൽപ് സെൻട്രൽ റീജിയൺ ഭാരവാഹികൾ ഡിസിസിയുടെ നവീകരണത്തിന് നൽകിയ തുക നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഏറ്റു വാങ്ങുന്നു

കൂത്താട്ടുകുളം: സർക്കാർ ആശുപത്രിയിൽ നഗരസഭ നവീകരിക്കുന്ന ഡി.സി.സിയുടെ ഒരുക്കങ്ങൾക്കായി സന്നദ്ധ സംഘടനകളുടെ സഹായങ്ങളെത്തുന്നു. വീ ഹെൽപ് സെൻട്രൽ റീജിയൺ ഭാരവാഹികൾ 30,000 രൂപ നൽകി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ വി ഹെൽപ്പ് ഭാരവാഹികളായ ബോബൻ വർഗീസ്, കെ.എൻ. കൃഷ്ണൻ കുട്ടി, വിജയകുമാർ എന്നിവരിൽ നിന്ന് തുക ഏറ്റുവാങ്ങി. കൗൺസിലർമാരായ പി.സി. ഭാസ്കരൻ ,ജിജി ഷാനവാസ്, ഷീല ബേബി, മരിയ ഗരോത്തി, റോബിൻ ജോൺ, ജോൺ എബ്രാഹം, സുമവിശ്വംഭരൻ ,സിബി കൊട്ടാരം, സി.എ. തങ്കച്ചൻ എന്നിവർ പങ്കെടുത്തു.