കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ കൊവിഡ് രോഗികൾക്കായി ആരംഭിക്കുന്ന 50 കിടക്കകളുള്ള വാർഡിന്റേയും ഐ.സി.യുവിന്റേയും വൈദ്യുതീകരണത്തിനായി സഹായം. സുരഭി ഗ്രൂപ്പ് ഉടമ എൻ.യു. ജോൺ (സുരഭി സാജു) 50000 രൂപ ചെയർപേഴ്സൺ വിജയ ശിവന് കൈമാറി. കൗൺസിലർമാരായ അനിൽ കരുണാകരൻ, ബോബൻ വർഗീസ്, ഷിബി ബേബി, റോബിൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.