കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ആരംഭിച്ച ഡൊമസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ ആന്റണി ജോൺ നിർവഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലിൽ ആരംഭിച്ച ഡി.സി.സിയിൽ 32 രോഗികളെ പ്രവേശിപ്പിക്കാം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, ജോമി തെക്കേക്കര, പി.എം. കണ്ണൻ, ടി.എച്ച്. നൗഷാദ്, സൗമ്യ ശശി, ഷിബു പടപറമ്പത്ത്, ലിസി ജോളി, ഉഷ ശിവൻ, ജിൻസി മാത്യു, ജെലിൻ വർഗീസ്, സുഹറ ബഷീർ പഞ്ചായത്ത് സെക്രട്ടറി റിന റാഫെൽ, ബാങ്ക് പ്രസിഡന്റുമാരായ കെ.ബി. മുഹമ്മദ്, എം.എസ്. പൗലോസ്, സി.ഡി.എസ് ചെയർപേഴ്‌സൺ രശ്മി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.