കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് കുറുപ്പംപടി ഡയറ്റ് ഹോസ്റ്റലിൽ ഡി.സി.സി ആരംഭിച്ചു. 50 കിടക്കകളുണ്ട്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ , മെമ്പർ കെ.കെ. മാത്തുകുഞ്ഞ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുരിയാക്കോസ്, ബിജി പ്രകാശ്, സ്മിത അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ശ്രീകുമാരി, ഡോ.ഗോപിക, ഹെൽത്ത് ഇൻസ്പെക്ടർ മധുപീറ്റർ, ആർ.എം. രാമചന്ദ്രൻ, രാജപ്പൻ തെയ്യാരത്ത് തുടങ്ങിയവർ പങ്കെടുത്തു.