കൊച്ചി: നഴ്‌സസ് ദിനത്തിൽ കൊവിഡ് പോരാളികളായ നഴ്‌സ്മാർക്ക് സ്‌നേഹസമ്മാനം നൽകി മിൽമ എറണാകുളം മേഖല. പ്രതിരോധശേഷി വർദ്ധിപ്പികുന്നതിന് മിൽമ വികസിപ്പിച്ച ഉത്പന്നങ്ങളാണ് നൽകിയത്.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലാ ആശുപത്രികളിലെ നഴ്‌സ്മാരെയാണ് മിൽമ ആദരിച്ചത്. പ്രതിരോധശേഷി കൂട്ടുന്ന ഗുഡ് ഹെൽത്ത് പാനീയം, മിൽമ പേഡ, സംഭാരം എന്നിവയുടെ 750 പായ്ക്കറ്റുകളാണ് നൽകിയത്. പ്രതിരോധശേഷി കൂട്ടുന്നതിന് അഷ്ടഗന്ധം, കുങ്കുമപ്പൂ മുതലയാവ ചേർത്തുണ്ടാക്കുന്നതാണ് ഗുഡ് ഹെൽത്ത് പാനീയം. മിൽമയുടെ ഏറ്റവും ജനപ്രീതിയുള്ള ഉത്പന്നങ്ങളാണ് സംഭാരവും പേഡയും.