കളമശേരി : നിയോജക മണ്ഡലത്തിലുള്ളവർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ ഓൺലൈൻ ചികിത്സക്ക് നിയുക്ത എം.എൽ.എ .പി .രാജീവിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കുന്നു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധ ഡോകർമാരുടെ പാനലിനെ ഉപയോഗപ്പെടുത്തിയാണ് ചികിത്സാസൗകര്യം ഒരുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്ത് ഒരു മണിക്കൂർ ടെലിഫോണിലൂടെ രോഗികൾക്ക് ചികിത്സ നിർദ്ദേശിക്കും. രണ്ടു മുതൽ നാലുവരെ ഫിസിഷ്യൻ ഡോ. അനൂപ് ജോസഫ്, വൈകിട്ട് ആറര മുതൽ എട്ടര വരെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ജോബി അഗസ്റ്റിൻ , ശനിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ നാലുവരെ ഇ.എൻ.ടി വിദഗ്ദൻ ഡോ. സച്ചിൻ സുരേഷ്, വൈകിട്ട് നാലു മുതൽ ആറ് വരെ കാർഡിയോളജിസ്റ്റ്‌ ഡോ. ജോസഫ് , തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ ദന്തരോഗവിദഗ്ദ്ധൻ ഡോ. സന്തോഷ് തോമസ്, ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ പൾമനോളജിസ്റ്റ് ഡോ. നിതിൻ കൈലാസ്, മൂന്ന് മുതൽ നാല് വരെ ഓങ്കോളജിസ്റ്റ് ഡോ. ജി ഗോവിന്ദ്, അഞ്ച് മുതൽ ആറ് വരെ റുമാറ്റോളജിസ്റ്റ്‌ ഡോ. പദ്മനാഭ ഷേണായി , ബുധനാഴ്ച ഉച്ചയക്ക് ശേഷം രണ്ടു മുതൽ നാലുവരെ മനശാസ്ത്ര വിദഗ്ദ്ധൻ ഡോ. സി .ജെ .ജോൺ, നാല് മുതൽ അഞ്ച് വരെ ഗൈനക്കോളജിസ്റ്റ് ഡോ.സി. നിത്യ, വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ. പി .എൻ .എൻ .പിഷാരടി, ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. മേരി ജോർജ്ജ്, വൈകിട്ട് അഞ്ച് മുതൽ ഏഴു വരെ മനശാസ്ത്ര വിദഗ്ദ്ധ ഡോ. ദയ പാസ്കൽ എന്നിവരുടെയും സേവനം ലഭ്യമാകും. ഡോക്ടർമാരുടെ സേവനത്തിന് 8589808111 എന്ന നമ്പറിൽ വിളിമ്പ് തത്സമയം ചികിത്സ തേടാം.