afsal
ലോക നഴ്‌സസ് ദിനത്തിൽ എടത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ആദരിക്കുന്നു

ആലുവ: ലോക നഴ്‌സസ് ദിനത്തിൽ എടത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ എൻ.സി.പി - എൻ.വൈ.സി എടത്തല മണ്ഡലം കമ്മിറ്റി ആദരിച്ചു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മിനി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ബിന്ദു, ശ്രീജ എന്നിവരെയാണ് ആദരിച്ചത്. എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, ബ്ലോക്ക് പ്രസിഡന്റ് അഷ്‌കർ സലാം, ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർ അജ്ഫർ അഹമ്മദ് എന്നിവർ പങ്കെടുത്തു.