കൊച്ചി: കൊല്ലം ജില്ലാ ജഡ്‌ജി പി. കൃഷ്‌ണകുമാറിനെ തിരുവനന്തപുരം ജില്ലാ ജഡ്‌ജിയായും തലശേരി ജില്ലാ ജഡ്‌ജി കെ.വി. ജയകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായും സ്ഥലം മാറ്റി. കേരള ജുഡിഷ്യൽ അക്കാഡമി അഡിഷണൽ ഡയറക്ടർ സി.എസ്. സുധയെ എറണാകുളം ജില്ലാ ജഡ്ജിയായും പത്തനംതിട്ട കുടുംബക്കോടതി ജഡ്‌ജി കെ.കെ. സുജാതയെ തലശേരി ജില്ലാ ജഡ്ജിയായും നിയമിച്ചു. സി.എസ്. സുധയ്ക്ക് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്പല്ലേറ്റ് ട്രിബ്യൂണലിന്റെ ചുമതലയും നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) പി.ജി. അജിത് കുമാറിന്റെ ഉത്തരവിൽ പറയുന്നു.