അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിൽ ഓട്ടോമാറ്റിക് സ്‌പ്രേയറിന്റെ സഹായത്തോടെ അണുനശീകരണം നടത്തി. പന്തയ്ക്കൽ ജംഗ്ഷനിൽ ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഉദ്ഘാടനം ചെയതു .സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ധന്യ ദിനേശ്, കെ.കെ. മുരളി, സി.ആർ. ഷൺമുഖൻ, ടോണി പറപ്പിള്ളി, രാജൻ പേരാട്ട്, കെ.പി. റെജീഷ്, പ്രകാശ് പാലാട്ടി എന്നിവർ സന്നിഹിതരായിരുന്നു.