നെടുമ്പാശേരി: കൊവിഡ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശുപത്രി യാത്രയ്ക്കായി ഡി.വൈ.എഫ്.ഐ നെടുമ്പാശേരി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ സ്‌നേഹവണ്ടി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ്, പ്രസിഡന്റ് അനീഷ് വർഗീസ്, ഇ.എം. സലിം എന്നിവർ സംസാരിച്ചു. സി.പി.എം എയർപോർട്ട് നഗർ ബ്രാഞ്ച് സെക്രട്ടറി നൽകിയ വാഹനത്തിൽ ഡി.വൈ.എഫ്‌ഐ കാരയ്ക്കാട്ടുകുന്ന് സൗത്ത് യൂണിറ്റ് ഭാരവാഹികളായ ബേസിൽ വർഗീസ്, ശ്രീജിത്ത് എന്നിവർ ഡ്രൈവർമാരായി സൗജന്യ സേവനത്തിനുണ്ട്.