vr
നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കടയിരുപ്പ് സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചപ്പോൾ

കോലഞ്ചേരി: നഴ്സസ് ദിനത്തോടനുബന്ധിച്ച് കടയിരുപ്പ് സാമൂഹികാരാഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ, ഡോ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. രാഖി, പി.പി. ജോണി, രജനി നിശാന്ത് തുടങ്ങിയവർ പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു.