വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഴ്‌സസ് ദിനം ആചരിച്ചു. കൊവിഡ് മഹാമാരിയിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കർമനിരതരായ ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ അറിയിച്ച് കുട്ടികൾ ഓൺലൈനായി പ്രഭാഷണം നടത്തി. ഗാനങ്ങളും ആലപിച്ചു. പോസ്റ്ററുകളും തയ്യാറാക്കി. വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ സംസാരിച്ചു. അദ്ധ്യാപകരായ അഗസ്റ്റിൻ നോബി, കെ.എസ്. ഷിനി, സി.എസ്. സിബി , കെ.എച്ച് . സജിന എന്നിവർ നേതൃത്വം നൽകി.