ആലുവ: ക്ഷീരകർഷകക്ഷേമനിധിയിൽ അംഗങ്ങളായ കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിലായവർക്കും ക്ഷേമനിധിയിൽനിന്ന് ലഭിച്ചിരുന്ന ആനുകൂല്യം റദ്ദാക്കിയ ക്ഷേമബോർഡ് നടപടി പിൻവലിക്കണമെന്ന് ചിറ്റേത്തുക ക്ഷീരസംഘം പ്രസിഡന്റും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എൻ. ഗിരി ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗങ്ങൾ എല്ലാവരും ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലാത്തതിനാൽ ഉത്തരവ് ജനാധിപത്യവിരുദ്ധവും കർഷകവിരുദ്ധവുമാണന്നും അദ്ദേഹം പറഞ്ഞു.