കോതമംഗലം: കോതമംഗലം കോളേജ് റോഡിൽ ജവഹർ തിയേറ്ററിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കെയർ എന്ന സ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തി. കടയുടെ ഷട്ടറിന്റെ അടിഭാഗം തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലകൂടിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കടയുടമ വീട്ടിലേക്ക് മാറ്റിയിരുന്നതിനാൽ വൻനഷ്ടം ഒഴിവായി. ഏതാനും സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളുമാമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
കോതമംഗലം ടൗണിന്റെ ഈ ഭാഗത്ത് മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി മൊയ്തീൻ ഇഞ്ചക്കുടി ആവശ്യപ്പെട്ടു..