അങ്കമാലി: കൊവിഡ് ബാധിച്ച് കുടുംബങ്ങളിൽ അങ്കമാലി സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. അങ്കമാലി നഗരസഭാ പ്രദേശത്തെ വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ബിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻചെയർമാൻ ബെന്നി മൂഞ്ഞേലി, ബോർഡ് അംഗങ്ങളായ ജെറിൻജോസ്, എം. ജെ. ബേബി, ജോസ്‌മോൻ,ഷോബി ജോർജ്, വി.എ. വേലായുധൻ, പങ്കജം കുമാരൻ, ഷൈറ്റ ബെന്നി, മുൻ കൗൺസിലർ എം. കെ. റോയി, സച്ചിൻ ഐ. കുര്യാക്കോസ്, മാർട്ടിൻ പീറ്റർ എന്നിവർ പങ്കെടുത്തു.