കോലഞ്ചേരി: പൂതൃക്ക പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിലേക്ക് ഒമ്പത് പൾസ് ഓക്‌സിമീ​റ്ററുകൾ നൽകി . പ്രസിഡന്റ് സി.എം.ജേക്കബ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വർഗീസിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ ടി.വി. രാജൻ, എം.വി. ജോണി, നോഡൽ ഓഫീസർ ബിനു എന്നിവർ പങ്കെടുത്തു.