വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ തുറന്നു, എസ്. സി കമ്മ്യൂണിറ്റി ഹാളിൽ നിയുക്ത എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ബിന്ദു തങ്കച്ചൻ, ഡോ. കെ. കെ. ജോഷി എന്നിവർ പങ്കെടുത്തു. ഹാളിന്റെ മുകൾനിലയിലാണ് ഇരുപത് കിടക്കകളുമായി ഡി.സി.സി സജ്ജമാക്കിയത്. താഴത്തെ നിലയിൽ ഇരുപത് ഓക്‌സിജൻ കിടക്കകൾ ഉണ്ടാകും.