കൊച്ചി: രാഷ്ട്രീയ പാർട്ടി സംവിധാനങ്ങൾ ജനാധിപത്യത്തെ നിലനിർത്താനല്ല അധികാരം നേടിയെടുക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും നിതാന്ത ജനജാഗ്രതയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ആവശ്യമെന്നും മുൻ സുപ്രീകോടതി ജഡ്ജി ജസ്റ്റീസ് ഡോ.സിറിയക് ജോസഫ് പറഞ്ഞു. തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ ലേബർ ആൻഡ് എംപവർമെന്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തമ്പാൻ തോമസ് , അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, എൻ. പത്മനാഭൻ, അഡ്വ. ബി.വി. ജോയ്ശങ്കർ ,മനോജ് സാരംഗ് , അഡ്വ. ടോം തോമസ് എന്നിവർ സംസാരിച്ചു.