ആലുവ: കടുങ്ങല്ലൂർ കടേപ്പിള്ളി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അണുനശീകരണത്തിന് തുടക്കം കുറിച്ചു. അസോസിയേഷന്റെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും അണുനശീകരണം നടത്തും. പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോക്‌കുമാർ, കമ്മിറ്റി അംഗം രമേശ് ബാബു, ജാഗ്രതാസമിതിഅംഗം സുധീർ, അശോകൻ എന്നിവർ പങ്കെടുത്തു.