കളമശേരി: ലോകനേഴ്സിംഗ് ദിനത്തിൽ ആശുപത്രി വളപ്പിൽ കാർഷിക വിളവെടുപ്പ് നടത്തി. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയും കേന്ദ്രസർക്കാരിന്റെ സ്വച്ച് ഭാരത് മിഷന്റെയും ഭാഗമായാണ് ജൈവോദ്യാനം ഒരുക്കിയത്. ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിൽ കിടത്തി ചികിത്സയുള്ള രോഗികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായാണ് കൃഷി ആരംഭിച്ചത്.ഡോക്ടർമാരും, നേഴ്സുമാരുംമറ്റു ജീവനക്കാരും കൃഷിയിൽ പങ്കാളികളായി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ഐ.പ്രേം ലാൽ , സ്വച്ച് ഭാരത് മിഷൻ നോഡൽ ഓഫീസർ സൗമ്യ രാമചന്ദ്രൻ, കൃഷി ഓഫീസർ അഞ്ചു മറിയം എബ്രഹാം, കൃഷി അസിസ്റ്റന്റ് രേഖ, ഫ്രാൻസിസ് വിജേഷ് , ഡോ.മധുരാമചന്ദ്രൻ, ഡോ.സുമ ദേവി, രഞ്ജിത് ബാലകൃഷ്ണൻ, നേഴ്സിംഗ് സൂപ്രണ്ട് ജലജകുമാരി, ടെസി, ഡൈറ്റിഷൻ ജോസിലി ജോസ് എന്നിവർ നേതൃത്വം നൽകി.