bjp
ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ചെങ്ങമനാട് കമ്മൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്‌സി മീറ്ററുകൾ നൽകുന്നു

നെടുമ്പാശേരി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ചെങ്ങമനാട് കമ്മൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്‌സി മീറ്ററുകൾ നൽകി. തുടർന്ന് നഴ്‌സുമാരെ ആദരിച്ചു.

ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീകുമാർ, ജനറൽ സെക്രട്ടറി സേതുരാജ് ദേശം, സെക്രട്ടറിമാരായ ജയൻ വെള്ളായിക്കുടം, ടി.ഡി. ദിബീഷ്, ജില്ലാ സമിതിയംഗം എം.ബി. രവി എന്നിവർ പങ്കെടുത്തു.