പറവൂർ: കൊവിഡ് മഹാമാരിക്കിടയിലും ദിനംപ്രതി നൂറുകണക്കിന് ആളുകൾക്ക് റേഷൻ നൽകുന്ന റേഷൻകട ഉടമകൾക്കും സെയിൽസ്‌മാൻമാർക്കും കൊവിസ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻആവശ്യപ്പെട്ടു. റേഷൻകട ജീവനക്കാരിൽ നിരവധിപേർ കൊവിഡ് ബാധിതരാണ്. കഴിഞ്ഞ ദിവസം റേഷൻ ഷോപ്പ് ഉടമ തത്തപ്പിള്ളി സ്വദേശി സി.ബി. രവീന്ദ്രൻ കൊവിഡ് ബാധിച്ച് മരിച്ചു. റേഷൻ വ്യാപാരികളുടെ ജീവിതസുരക്ഷകൂടി ഉറപ്പുവരുത്താൻ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് കേരള റേഷൻ എംപ്ലോയ്സ് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി. വിശ്വനാഥനും താലൂക്ക് സെക്രട്ടറി ബാബു ആലങ്ങാടും ആവശ്യപ്പെട്ടു