അങ്കമാലി: അറുപത് വർഷം മുമ്പ് മുക്കന്നൂരിൽ നിന്ന് കർണ്ണാടക നരസിംഹരാജപുരത്തേക്ക് കുടിയേറിയ പ്ലാന്റർ തേലപ്പിള്ളി മത്തായിയുടെ മകൻ വർഗീസ് (കുഞ്ഞ്) (87) നിര്യാതനായി. ഭാര്യ ആഴകം മാളിയേക്കൽ കുടുംബാംഗം പരേതയായ ലീലാമ്മ . മക്കൾ: ഡോ. എൽദോസ് (ഡി. എം. ഒ. ചിക് മാംഗ്ലൂർ) നീത്ത, പരേതയായ നീന
മരുമക്കൾ: ജയ എൽദോസ് (പ്രിൻസിപ്പൽ, സെന്റ് നോബർട്ട് പബ്ലിക് സ്‌കൂൾ, കൊപ്പ), അശ്വത് (റിട്ട ഡപ്ലൂട്ടി സെക്രട്ടറി ,വിദ്യാഭ്യാസ വകുപ്പ് ,കർണ്ണാടക സർക്കാർ).
പൗരസ്ത്യ സുവിശേഷ സമാജം മാനേജിംഗ് കമ്മിറ്റി അംഗം, യാക്കോബായ സൺഡേസ്‌കൂൾ അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയംഗം, ചിക്മാംഗ്ലൂർ ജില്ലാ കോൺഗ്രസ്സ് (ഐ) കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.