പറവൂർ: കൊവിഡ് ബാധിതർക്ക് സൗജന്യ വാഹനസേവനവുമായി എ.ഐ.വൈ.എഫ് ചേന്ദമംഗലം മേഖലാ കമ്മിറ്റി. ഇരുപത്തിനാല് മണിക്കൂറും ചേന്ദമംഗലം പ്രദേശത്ത് വാഹനസൗകര്യമുണ്ട്. സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ ദിനകരൻ, പി.ജെ. ബിജോയ്, കെ.പി. വിനീഷ് എന്നിവർ നേതൃത്വം നൽകി.