covaxine-

കൊച്ചി: കേരളം സ്വന്തമായി വാങ്ങിയ കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ 1,37,580 ഡോസ് കൂടി ഇന്നലെ കൊച്ചിയിലെത്തി. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുള്ള വാക്സിനാണിത്. വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി.

 9,02,062 പേർക്ക് കുത്തിവയ്പ്പെടുത്തു

ജില്ലയിൽ ചൊവ്വാഴ്ച വരെ 9,02,062 ആളുകൾ ആളുകൾ പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

3,03,227 പേർ സ്വകാര്യ ആശുപത്രികളിലാണ് കുത്തിവച്ചത്.

6,95,962 പേർ ആദ്യ ഡോസും 2,06,100 പേർ രണ്ടാം ഡോസും സ്വീകരിച്ചു.