puerjani
പുനർജനി പദ്ധതിയിൽ പറവൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ നിയുക്ത എം.എൽ.എ വി.ഡി. സതീശൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മക്ക് കൈമാറുന്നു.

പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ആശുപത്രി ഉപകരണങ്ങൾ നൽകി. ഗ്ളൂക്കോമീറ്റർ, നെബുലൈസർ, ബി.പി അപ്പാരറ്റസ്, ഗ്ളൂക്കോ സ്ട്രിപ്സ്, ഐ.വി സ്റ്റാൻഡ്, ഫേസ്ഷീൽഡ്, മൾട്ടി പാരാമോണിട്ടർ തുടങ്ങിയവയാണ് നൽകിയത്. നിയുക്ത എം.എൽ.എ വി.ഡി. സതീശനിൽനിന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ആർ.എം.ഒ ഡോ. പി.ജെ. ജോയ് തുടങ്ങിയവർ പങ്കെടുത്തു.