ആലുവ: സക്ഷമ എറണാകുളം ജില്ലാ കമ്മിറ്റി കൊവിഡ് ആക്ഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് പോഷകാഹാര കിറ്റുകളും പച്ചക്കറി, മരുന്ന്, വസ്ത്രങ്ങൾ എന്നിവയും വിതരണം ചെയ്തു. ലോക നഴ്‌സസ് ദിനത്തിൽ ആലുവ ലക്ഷ്മി ആശുപത്രി നഴ്‌സുമാരിൽ നിന്നും ഭിന്നശേഷിക്കാർക്കുവേണ്ടി മുനിസിപ്പൽ കൗൺസിലർ പി.എസ്. പ്രീത കിറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സക്ഷമ സംസ്ഥാന ജനറൽസെക്രട്ടറി ടി.എം. കൃഷ്ണകുമാർ, മാനേജർ കുമാർ, സക്ഷമ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ബി. സുധീർ എന്നിവർ പങ്കെടുത്തു.