പറവൂർ: ചേന്ദമംഗലം പഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്റർ ചേന്ദമംഗലം ഗവ എൽ.പി സ്കൂളിൽ ആരംഭിച്ചു. മുപ്പത് കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.