ആലുവ: പ്രപഞ്ചനാഥന്റെ അനുഗ്രഹമായ പ്രാണവായുവിന്റെ വില ലോകം മനസിലാക്കിയ റംസാനാണ് കഴിഞ്ഞുപോയതെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യ രക്ഷാധികാരി നാഇബെ ഖുതുബുസമാൻ ശൈഖ് നിസാമുദ്ദീൻ സുൽത്താൻ പറഞ്ഞു. അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായി അഹങ്കാരമില്ലാതെ ഭൂമിയിൽ ജീവിക്കുകയെന്നതാണ് ഈദുൽ ഫിത്തർ നൽകുന്ന സന്ദേശം. കൊവിഡ് മഹാമാരിയെത്തുടർന്ന് ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കാൻ പ്രയത്‌നിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് എല്ലാ പിന്തുണയും സഹകരണവും നൽകാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.