പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ നഗരസഭ ആരംഭിച്ച കൊവിഡ് സഹായഫണ്ടിലേക്ക് ഹാർട്ട് ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോർത്ത് പറവൂർ ചാപ്റ്റർ പതിനായിരം രൂപ സംഭാവന നൽകി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജുവിന് ചാപ്റ്റർ ഭാരവാഹി ജോഷി തറയിൽ തുകകൈമാറി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് പങ്കെടുത്തു.