പറവൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മൊബൈൽക്ലിനിക് പ്രവർത്തനം തുടങ്ങി. പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് പോസിറ്റീവായി ക്വാറന്റെയിനിൽ കഴിയുന്നവരെ വീട്ടിലെത്തി പരിശോധിച്ച് മരുന്നുനൽകും. എല്ലാ വാർഡിലും സേവനം ലഭ്യമാക്കും.