കൊച്ചി: കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതടക്കം പ്രതിരോധ പ്രവർത്തനങ്ങളിൽ മൻപന്തിയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാൻ. എന്നാൽ രാപകൽ വ്യത്യമാസമില്ലാതെ തൊഴിലെടുക്കുന്ന ഈ കൊവിഡ് മുന്നണി പോരാളികൾ ഇതുവരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഇൾപ്പെടുത്തിയിട്ടില്ല.എത് നിമിഷവും രോഗബാധിതരായേക്കാവുന്ന തങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആംബുലൻസ് ഔനേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അനു സാമുവൽ പറഞ്ഞു.ജില്ലയിൽ പ്രതിദിനം 100ലധികം കൊവിഡ് രോഗികളെ ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുന്നു. കൊവിഡ് പോസിറ്റീവായി മരിച്ചവരെയുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിലും സെമിത്തേരികളിലും എത്തിക്കണം. പ്രതിദിനം ഇത്തരം 15 കേസുകൾ വരും. ഈ സാഹചര്യത്തിൽ ആംബുലൻസ് ഡ്രൈവർമാരെ പ്രത്യേകംപരിഗണിക്കണം.നു സാമുവൽ ആവശ്യപ്പെട്ടു.