aishabeevi-58

പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ താലൂക്കാശുപത്രിയിൽചികിത്സ കിട്ടാതെ മരിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. പെരുമ്പാവൂർ പാറപ്പുറം പുത്തൻപറമ്പിൽ മേലേത്തടം ഐഷാബീവിയാണ് (58) മരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇവരെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചങ്കിലും 20 മിനിറ്റോളം കാത്തിട്ടും ഡോക്ടർ എത്തിയില്ലെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരിച്ചതായും ബന്ധുക്കൾ പറയുന്നു.
അതേസമയം ഒ.പിയിൽ കാണിക്കാതെ സി.എഫ്.എൽ.ടി.സിയിലേക്ക് നേരിട്ടു കൊണ്ടുവരികയായിരുന്നെന്നും അവിടെ എപ്പോഴും ഡോക്ടർമാർ ഉണ്ടാവാറില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കബറടക്കം നടത്തി. ഭർത്താവ്: ഷംസുദ്ധീൻ. മക്കൾ: അബ്ദുൾ സമദ്, സബീന. മരുമകൻ: സജിൽ