തൃപ്പൂണിത്തുറ: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയിലെ നേഴ്സുമാരെ തൃപ്പൂണിത്തുറ ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ രമ സന്തോഷ് നേഴ്സിംഗ് സുപ്രണ്ട് മോളിക്കുട്ടിയെ പൊന്നാട അണിയിച്ചു.ഫയർ സ്റ്റേഷൻ ഓഫീസർ ജെതിഷ് കുമാർ കെ.എച്ച്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൻജു മോഹനൻ,ഡെപ്യൂട്ടി വാർഡൻ കെ.എൽ. വിനോദ് കുമാർ ,സൂര്യ രാജേഷ് , ഷിഹാബ് അർച്ചന എന്നിവർ സംസാരിച്ചു.പോസ്റ്റ് വാർഡൻ സ്റ്റാർവിൻ എം.അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പൊലീസുകാർക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ഭക്ഷ്യകിറ്റുകൾ സ്റ്റേഷൻ ഓഫിസർ കെ. ഷാജി വിതരണം ചെയ്തു.ഇതോടൊപ്പം ഉദയം പേരുർ പഞ്ചായത്തിന്റെ കിഴിലുള്ള കമ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ പച്ചക്കറികൾ നൽകി.