പറവൂർ: കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മാഞ്ഞാലി മൂന്നാംവാർഡ് സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ഹരിഗോവിന്ദ്, റംല ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, കെ.വി ഷിബു, അബിൻ നസീർ, ഷെബിൻ മാഞ്ഞാലി, നൗഷാദ് എന്നിവർ പങ്കെടുത്തു.