കൊച്ചി: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് വെണ്ണല സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് 9 ലക്ഷം രൂപ നൽകി. സഹകാരികളിൽ നിന്ന് ശേഖരിക്കുന്ന തുകയും, ജീവനക്കാരുടെ വിഹിതവും രണ്ടാം ഘട്ടമായി നൽകും.നിയുക്ത എം.എൽ.എ കെ.എൻ.ഉണ്ണികൃഷ്ണൻ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻദാസ്, ആശാകലേഷ്, ബാങ്ക് അസി.സെക്രട്ടറി ടി.എസ്.ഹരി, റെജി ജോഷി, രശ്മി.കെ.പി, അനൂജ.പി.എസ്, ആദർശ്.എം.എസ് എന്നിവർ സംസാരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കും, ജീവനക്കാരും,ഭരണ സമിതിയംഗങ്ങളും ചേർന്ന് ആദ്യഘട്ടമായി 18 ലക്ഷം രൂപ നൽകിയിരുന്നു.