തൃക്കാക്കര: മലയിടംതുരുത്ത് ആശുപത്രിയിൽ മരിച്ച കുടിലിമുക്ക് കരിവേലി വീട്ടിൽ അബ്ദുൾ ഖാദറിന്റെ മൃദദേഹം കാക്കനാട്ടെ വീട്ടിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി തൃക്കാക്കര നഗരസഭ വൈസ് ചെയർമാർ എ.എ ഇബ്രാഹിംകുട്ടി. കൊവിഡ് കാലമായതിനായി ആശുപത്രിയിൽ ആംബുലൻസ് ഒന്നും ഉണ്ടായിരുന്നില്ല.നഗരസഭയുടെ ആംബുലൻസ് പോലും സമയത്ത് ലഭിക്കാതായതോടെ വാർഡ് കൗൺസിലർ കൂടിയായ എ.എ ഇബ്രാഹിംകുട്ടി ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയന്റെ ആംബുലൻസ് സ്വയം ഓടിക്കാൻ തയ്യാറാവുകയായിരുന്നു.