പെരുവ: വീടുകളിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും പുളിക്കൽ ആയുർവേദ ഹോസ്പിറ്റലും ചേർന്ന് ടെലി കൺസൾട്ടേഷൻ വഴി ചികിത്സയും ആരംഭിച്ചു. പൂഴിക്കോൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അനുമോൾ, വാർഡ് മെമ്പർമാരായ ജെസ്സി കുര്യൻ, ഷിജി കുര്യൻ, ഡോ.സ്മിതാ.ജി.പണിക്കർ, ഡോ.ബിനു.സി.നായർ പുളിക്കൽ, റോട്ടറി ക്ലബ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ പങ്കെടുത്തു.