കുറുപ്പംപടി: മഴുവന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് മണ്ണൂരിൽ കാനകൾ വൃത്തിയാക്കുന്ന ജോലി മെമ്പർ കെ.കെ. ജയേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാനയിലേക്ക് അനധികൃതമായി തുറന്നിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ വെയ്സ്റ്റ് പൈപ്പുകൾ കോൺക്രീറ്റ് ഇട്ട് അടക്കും. വർഷങ്ങളായി നാട്ടുകാർ ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഓടകളിലേയ്ക്ക് മഴവെള്ളം മാത്രം ഒഴുക്കിവിടാൻ അനുവദിക്കും.
നാട്ടുകാരുടെ പൊതുവായ ആവശ്യം നടപ്പാക്കുന്നതിനുവേണ്ടി ഒരു കൂട്ടം ആളുകൾ വാർഡ് മെമ്പറിനോടൊപ്പം അണി ചേർന്നിരിക്കുകയാണ്.
അന്നപൂർണ ഹോട്ടൽ മുതൽ കിഴക്കേകവല വരെ എം.സി റോഡിന്റെ ഇരുവശങ്ങളിലേയും ഓടകളാണ് വൃത്തിയാക്കുന്നത്.