oximeter-
പിറവത്ത് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഓക്സിമീറ്റർ വിതരണോദ്ഘാടനം നിർവഹിക്കുന്നു .

പിറവം: പിറവം നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ഡിവിഷനിൽ 3 പൾസ് ഓക്സിമീറ്റർവീതം വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഓക്സിമീറ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിമൽ,ജിൽസ് പെരിയപ്പുറം, ചന്ദ്രൻ,ഷൈനി ഏലിയാസ്,വത്സല വർഗീസ് ,കൗൺസിലർമാർ , സെക്രട്ടറി കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു. ആശാവർക്കർമാർ, ദ്രുതകർമ്മസേന എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനുകളിൽ പരിശോധന നടത്തും.