കുറുപ്പംപടി: കൂവപ്പടി പഞ്ചായത്തിൽ 30 കിടക്കകളോടെ ഐമുറി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ സജ്ജീകരിച്ച ഡൊമിസിലയറി കെയർ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ എൽദോസ് കുന്നപ്പിള്ളി നിർവഹിച്ചു.മൂന്ന് നഴ്‌സുമാരുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാണ്. വനിതകൾക്ക് മാത്രമാണ് പ്രവേശനം.
548 പേരാണ് പഞ്ചായത്തിൽ ചികിത്സയിലുള്ളത്. 2538 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി. പി അവറാച്ചൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, അനു അബീഷ്, സുനിൽ പി.വി, സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. അരുൺ തെരുള്ളി, സിസ്റ്റർ തിയൊഫിൻ, എം.പി പ്രകാശ്, സാബു ആന്റണി, എൽദോ പാത്തിക്കൽ, പി.സി ജോർജ്ജ്, ഒ.ഡി അനിൽ, ഗോപൻ പാടത്തിൽ, ഗോപൻ പാടിയ്ക്ക പുത്തൻവീട്ടിൽ, വിപിൻ കോട്ടക്കൂടി, ഡോ. വിക്ടർ ഫെർണാണ്ടസ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.