കളമശേരി: ഏലൂർ നഗരസഭയിലെ നാലാം വാർഡിൽ സന്നദ്ധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പൾസ്ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ ലെവൽ പരിശോധന, അണു നശീകരണം, വാർഡ് ശുചീകരണം, ക്വാറൻറയ്നിൽ കഴിയുന്നവർക്കുള്ള സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എ.ഡി. സുജിൽ, കെ.എസ്.സൈനുദ്ദീൻ, വി.എ.ജബ്ബാർ, സലിം അമ്പഴത്തിൽ, പി.കെ.പ്രദീപ്, എ.എ.അഷറഫ്, വി.കെ.സനോജ് എന്നിവർ നേതൃത്വം നൽകി.