vehicle-
യൂത്ത് കോൺഗ്രസ് മണീട് മണ്ഡലം കമ്മിറ്റി ഭാരവാഹികളും കെ.എസ്.യു.മണീട് യൂണിറ്റ് ഭാരവാഹികളും ചേർന്ന് മണീട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് യൂത്ത് കെയർ എന്ന പേരിൽ കൊവിഡ് 19 എമർജൻസി വാഹനം കൈമാറുന്നു

പിറവം: മണീട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്ന ഡോമിസിലിയറി കെയർ സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനായി യൂത്ത് കോൺഗ്രസ് മണീട് മണ്ഡലം കമ്മിറ്റിയും കെ.എസ്.യു ണീട് യൂണിറ്റും ചേർന്ന് 24 മണിക്കൂറും സേവനസജ്ജമായിട്ടുള്ള വാഹനം വിട്ടുകൊടുത്തു. പഞ്ചായത്ത് നിവാസികൾക്ക് സൗജന്യസേവനം ലഭിക്കും. കൊവിഡ് പരിശോധനകൾക്ക് ആളുകളെ വീട്ടിൽനിന്നും കൊണ്ടുപോയി തിരികെ എത്തിക്കും. യൂത്ത് കെയർ എന്ന് പേരിട്ടിട്ടുള്ള വാഹനം ഡോ.വിപിൻ മോഹനനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫും ചേർന്ന് യൂത്ത് കെയർ കൺവീനറും മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.പി. ടൈറ്റസ്, മണീട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയ് ജോസ്, കെ.എസ്.യു നിയോജക മണ്ഡലം ട്രഷറർ എൽദോ ചേലച്ചോടൻ, യൂണിറ്റ് പ്രസിഡന്റ് ആസിൽ വർഗീസ് എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.